KOYILANDY DIARY

The Perfect News Portal

നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ പരിഭ്രാന്ത്രരാവേണ്ടതില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക്കാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ പരിഭ്രാന്ത്രരാവേണ്ടതില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമാണ് പ്രഖ്യാപനം ഉണ്ടായത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വ്യക്തത നല്‍കിയിട്ടില്ല.

ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ അവസ്ഥ എങ്ങനെ നേരിടണമെന്ന് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും. ജനങ്ങളുടെ ആശങ്ക പരിസഹരിക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015 -16 ലെ ദേശീയ കണക്ക് പ്രകാരം എന്‍.ആര്‍.ഐ ഡെപ്പോസിറ്റുകള്‍ 1,03,850 കോടിയാണ്. ഇത് 2014 -15 നേക്കാള്‍ 14 ശതമാനം കൂടുതലാണ്, 2016 മാര്‍ച്ചിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് 1,35,609 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ദ്ധനവ്. സംസ്ഥാനത്തിന്റെ പൊതുകടം എ.ജിയുടെ കണക്ക് പ്രകാരം മാര്‍ച്ച്‌ 2016 വരെ 1,57,370.3 കോടിയാണ്. ആളോഹരികടം 4,62,85.39 രൂപ.വിദേശ വായ്പാ ഇനത്തിലെ കടബാദ്ധ്യത 7234.71 കോടി. ആളോഹരി വിദേശ കടം 2127.86 രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *