KOYILANDY DIARY

The Perfect News Portal

എല്‍ഡി ക്ലാര്‍ക്ക്; സൗജന്യ പരിശീലന ക്ലാസ്

കോഴിക്കോട്: എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന ക്ലാസ് നടത്തും. പട്ടികജാതി/വര്‍ഗക്കാര്‍ക്കും, ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുളള ഒബിസി, ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാര്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കും. മൂന്ന് മാസമാണ് പരിശീലനം. താത്പര്യമുളളവര്‍ ഫോണ്‍ നമ്പര്‍, പൂര്‍ണ വിലാസം, ജാതി, വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം 31ന് മുമ്ബായി ‘പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് -5 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്‌ : ഫോണ്‍- 0495 2381624.

Leave a Reply

Your email address will not be published. Required fields are marked *