KOYILANDY DIARY

The Perfect News Portal

ഉണർവ്വ് സാംസ്‌ക്കാരിക ജാഥ പ്രയാണം ആരംഭിച്ചു

കൊയിലാണ്ടി: സംസസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ഉണർവ്വ് സാംസ്‌ക്കാരിക ജാഥയുടെ പ്രചരണാർത്ഥം കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്ന ജാതിരഹിത മതനിരപേക്ഷ സമൂഹത്തിന്റെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുമാസ്റ്റർ നയിക്കുന്ന സാംസ്‌ക്കാരിക ജാഥക്ക് തുടക്കമായി. കൂട്ടാലിടയിൽ നടന്ന പരിപാടി ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം നീളുന്ന ജാഥ നാളെ വൈകിട്ട് 6 മണിക്ക് അരിക്കുളം പഞ്ചായത്ത് മുക്കിൽ സമാപിക്കും. ബി. സുരേഷ് ബാബുമാസ്റ്റർ, സി.പി അബൂബക്കർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. നാരായണൻ, ജോ-സെക്രട്ടറി കെ.ടി.ബി കൽപ്പത്തൂർ, വൈസ് പ്രസിഡണ്ട് എൻ്. ആലി തുടങ്ങിയവർ ജാഥയെ അനുഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *