KOYILANDY DIARY

The Perfect News Portal

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റിൽ

കോഴിക്കോട്: കൊളത്തറ അന്ധ വിദ്യാലയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ ഫിറോസ് ഖാന്‍ (40)നെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ഇന്നലെ ഉച്ചയോടു കൂടി ജാമ്യമെടുക്കുന്നതുമായി ബന്ധപ്പെട്ട് കാടിനാട്ടുമുക്കിലെത്തിയപ്പോഴാ ണ്  ചെറുവണ്ണൂര്‍ സി.ഐ കെ.കെ. വിനോദനും സംഘവും ചേര്‍ന്ന് പിടികൂടിയത്.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരാണ് നല്ലളം പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. സ്കൂള്‍ അധികൃതര്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു.  പരാതി ലഭിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചുകളും നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *