KOYILANDY DIARY

The Perfect News Portal

ബധിര കലാകാരന്മാര്‍ മാത്രം അഭിനേതാക്കളാകുന്ന സിനിമയ്ക്ക് തുടക്കം

കോഴിക്കോട്: ബധിര കലാകാരന്മാര്‍ മാത്രം അഭിനേതാക്കളാകുന്ന മൗനാക്ഷരങ്ങള്‍ സിനിമയ്ക്ക് തുടക്കം. കോഴിക്കോട് ഇന്‍ഡോര്‍ സ്​റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം ഐ.എന്‍.എസ് പ്രസിഡന്റ് പി.വി. ചന്ദ്രന്‍ നിര്‍വഹിച്ചു.

സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈ​റ്റി താമരശേരിയുടെ സഹകരണത്തോടെ ശക്തി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൗനാക്ഷരങ്ങള്‍ സിനിമയുടെ സംവിധാനം ദേവദാസ് കല്ലുരുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. രഞ്ജിത്ത് കുന്ദമംഗലവും മനോജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ക്യാമറയും നിര്‍വഹിക്കുന്നത് രാജീവ് കൗതുകമാണ്.

വിദ്യാര്‍ഥികളടക്കം ബുദ്ധിശാലികളും പ്രതിഭകളുമായ പതിഞ്ചോളം ബധിരരാണ് തങ്ങളുടെ സര്‍ഗശേഷി സമൂഹത്തിനുമുന്നില്‍ മൗനാക്ഷരങ്ങളിലൂടെ തുറന്നുകാട്ടുന്നത്. നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കനായ വിദ്യാര്‍ത്ഥിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി സ്വന്തം അമ്മ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Advertisements

അഭിനേതാവ് കോഴിക്കോട് നാരായണന്‍ നായര്‍ ആദ്യ ക്ലാപ്പടിച്ചു. ഇല്ലികെട്ട് നമ്പൂതിരി, വിനോദ് കോവൂര്‍, കസബ സി ഐ പി. പ്രമോദ്, ഭചസ് പ്രസിഡന്റ് പി. ശശിധരന്‍, കെ.കെ. പ്രേമന്‍, ശ്രീജിത്ത് കുമാര്‍, ഹസീന മായനാട്, ഫിറോസ് വട്ടോളി, മൗനാക്ഷരങ്ങളുടെ സംവിധായകന്‍ ദേവദാസ് കല്ലുരുട്ടി, രഞ്ജിത്ത് കുന്ദമംഗലം, മനോജ് മുത്തേരി,രാജീവ് കൗതുകം തുടങ്ങിയവര്‍ സംസാരിച്ചു.

താമരശേരി സോഷ്യല്‍ വെല്‍ചെയര്‍ സൊസൈ​റ്റി പ്രസിഡന്റ് വി.പി. ഉസ്മാന്‍ സ്വാഗതവും സഹസംവിധായകന്‍ ബവീഷ് ബാല്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *