KOYILANDY DIARY

The Perfect News Portal

ആനന്ദം ഈ മാസം 21ന് തീയ്യേറ്ററികളില്‍ എത്തും

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ആനന്ദം ഈ മാസം 21ന് തീയ്യേറ്ററികളില്‍ എത്തും. കോളേജ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി മഹാജന്‍, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ എന്നീ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനിത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഗണേഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറില്‍ വിനീത് ശ്രീനിവാസനും വിനോദ് ഷൊര്‍ണ്ണൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യാറുള്ള ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹണം.

അഭിനവ് സുന്ദര്‍ നായക് എഡിറ്റിങ്ങും ഗായകന്‍ സച്ചിന്‍ വാര്യരാണ് സംഗീതം ഒരുക്കുന്നത്. ലാല്‍ ജോസിന്റെ വിതരണക്കമ്ബനിയായ എല്‍ജെ ഫിലിംസാണ് വിതരണം. വിനീതിന് പുറമെ ബാംഗ്ലൂര്‍ ഡെയ്സില്‍ അഞ്ജലി മേനോന്റെയും സഹസംവിധായകനായി ഗണേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *