KOYILANDY DIARY

The Perfect News Portal

ആതുര സേവന രംഗത്ത് താങ്ങായ് കുട്ടികളും

കൊയിലാണ്ടി: ആതുര സേവന രംഗത്ത് താങ്ങായ് കുട്ടികളും. കോരപ്പുഴ ജി.എഫ്.യു.പി. സ്കൂളിൽ “താങ്ങായ് .. തണലായ്” എന്ന പേരിൽ ജെ.ആർ.സി യൂണിറ്റിന്റെ ഉദ്ഘാടനവും സ്കാർഫണിയിക്കലും IRCS താലൂക്ക് വൈസ് ചെയർമാൻ ബാലൻ മാസ്റ്റർ നിർവ്വഹിച്ചു. ജൂനിയർ റെഡ് ക്രോസിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായ ആതുര സേവനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച മെഡിസിൻ കവർ  തിരുവങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്ര പ്രതിനിധി HI ബിന്ദു കല ഏറ്റു വാങ്ങി. ആതുര സേവന രംഗത്ത് മികച്ച  മാതൃകയായി പ്രവർത്തനത്തെ അംഗീകരിക്കുന്നതായി HI അഭിപ്രായപ്പെട്ടു.

കു ട്ടികളെ സാമൂഹ്യ സേവന രംഗത്തേക്ക് ആകർഷിക്കുന്ന തുടർ പ്രവർത്തനങ്ങളും യൂണിറ്റ് വിഭാവനം ചെയ്യുന്നു. പി.ടി.എ. പ്രസിഡണ്ട് ബാലകൃഷ്ണൻ. എ, പ്രധാനാധ്യാപിക എൻ.വി. മിനി, JRC കൗൺസിലർ ഷീന. എം.ടി, എസ്.ആർ.ജി കൺവീനർ ഉഷാകുമാരി. കെ ടി, ബാസിൽ സമാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *