KOYILANDY DIARY

The Perfect News Portal

അവശയായ അമ്മയെ ആശുപത്രി മുറ്റത്തിട്ടു മകൻ മുങ്ങി

കൊയിലാണ്ടി : പേരാമ്പ്ര താലൂക്ക് ആസ്പത്രിക്കു മുമ്പിൽ അവശയായ അമ്മയ്ക്ക് മദ്യം നല്കി മകന്‍ ആസ്പത്രിമുറ്റത്ത് തള്ളി മുങ്ങിയതായി പരാതി.
ആസ്പത്രി കവാടത്തിൽ ആരോരുമില്ലാതെ കിടന്ന സ്ത്രീയെ പിന്നീട് ആസ്പത്രി അധികൃതര് പുറത്താക്കിയതായും ആരോപണമുണ്ട്.

താമരശ്ശേരി അമ്ബായത്തോട്ടിലെ നാരായണി (68)ക്കാണ് ഈ ദുരവസ്ഥ. ശനിയാഴ്ച രാവിലെ ആസ്പത്രിയിലെ വാഹന ഷെഡ്ഡിന് സമീപം അവശയായിക്കിടന്ന നിലയിലാണ് സ്ത്രീയെ കണ്ടത്. കാര്യങ്ങള് ചോദിച്ചറിഞ്ഞ ആസ്പത്രിയിലെ രോഗികള്ക്കൊപ്പമെത്തിയവരും സമീപത്തെ ഓട്ടോ ഡ്രൈവറും വിഷയത്തിൽ ഇടപെട്ടു. ഇതോടെ ആസ്പത്രിക്കകത്തേക്ക് മാറ്റിയ ഇവരെ ഡോക്ടറെത്തി പരിശോധിച്ചു. ഡോക്ടറുടെ നിര്ദേശപ്രകാരം പിന്നീട് മെഡിക്കല് കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *