KOYILANDY DIARY

The Perfect News Portal

അക്രമാസക്തമായ ബിജെപി ഹർത്താൽ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളി : കോടിയേരി

തിരുവനന്തപുരം > അക്രമാസക്തമായ ബിജെപി ഹർത്താൽ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഹർത്താലിന്റെ മറവിൽ ജനങ്ങൾക്കും മാധ്യമപ്രവര്‍ത്തകർക്കും, വാഹനങ്ങൾക്കും, കടകൾക്കും സർക്കാർ ആഫീസുകൾക്കും, പോലീസിനും നേരെ നികൃഷ്ടമായ അക്രമണങ്ങളാണ് ബിജെപിയും-ആർഎസ്‌എസ്സും നടത്തിയത്. ജനങ്ങൾ തള്ളിയ ഹർത്താലിനെ കായികബലം കൊണ്ട് വിജയിപ്പിക്കാനായിരുന്നു ശ്രമം. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ച് സി.പി.ഐ എം പ്രവർത്തകരെ അരുംകൊലചെയ്തതിന് മറയിടാന്‍ ബി.ജെ.പി. നടത്തിയ ഹർത്താൽ പരിഹാസ്യമായി. വഴിപിഴച്ച ഹർത്താലിലൂടെ സംഘപരിവാറിന്റെ തനിനിറം ജനങ്ങൾ കൂടുതലായി മനസ്സിലാക്കിയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *