സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,555 രൂപയും പവന് 36,440 രൂപയുമായി.കഴിഞ്ഞ ആറു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ഇന്നലെ മുതലാണ് വിലയില്‍ ചലനം സംഭവിച്ചത്. സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു. ഇന്നലെ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.


