വജ്ര ജൂബിലി ഫെലോഷിപ്പ് സ്വാതന്ത്ര്യ ദിനാഘോഷം
കൊയിലാണ്ടി: സ്വാതന്ത്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വജ്ര ജൂബിലി ഫെലോഷിപ്പ് നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. ആഘോഷം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. കൗൺസിലർ വി രമേശൻ അധ്യക്ഷതവഹിച്ചു. കൗൺസിലർ പ്രഭ ടീച്ചർ, അധ്യാപകരായ ദൃശ്യ, ശ്രുതി എന്നിവർ ആശംസകൾ നേർന്നു.
മുതിർന്നവർക്കും വിദ്യാർഥികൾക്കുമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂടാതെ നൃത്തനൃത്യങ്ങൾ, കോൽക്കളി, ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി. വിജയി കൾക്ക് ചെയർപേഴ്സൺ ഉപഹാര വിതരണം നടത്തി. മുഹമ്മദ് റബിൻ സ്വാഗതവും ലസിത മോഹൻ നന്ദിയും പറഞ്ഞു.