ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു
കൊയിലാണ്ടി : ലോക ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി കേരള ഫാർമസി കൗൺസിൽ, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെ. പി. പി. എ.) കേരള ഗവ: ഫാർമസിസ്റ്റ് അസോസിയേഷൻ, ഡ്രഗ്സ് കൺട്രോൾ വകുപ്പ്, വിവിധ ഫാർമസി കോളേജുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിന ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. ഇ. എം. എസ്. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ:കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. വിജിലൻസ് ഡ്രഗ്സ് ഇൻസ്പെക്ടർ ഷാജി എം. വർഗ്ഗീസ് ഫാർമസിസ്റ്റ് ദിന സന്ദേശം നൽകി. ആന്റി ബയോടിക്, റെസിസ്റ്റൻസ് മരുന്നുകളും പാർശ്വ ഫലങ്ങളും എന്നീ വിഷയത്തിൽ ഫ്രൊഫസർ ഷംന ലിജീഷ്, എ. കെ. ലിജീഷ് എന്നിവർ ക്ലാസ്സെടുത്തു. പരിപാടിയോടനുബന്ധിച്ച് ഫാർമസിസ്റ്റ് ദിന പ്രതിജ്ഞയെടുത്തു. പ്രൊഫസർ അഞ്ജന ജോൺ, പി. ഉമ്മർ, കെ. സുജിത്ത് വർമ്മ, മഹമൂദ് മൂടാടി, എം. കെ. പ്രോമാനന്ദൻ, ടി. സതീശൻ, കെ. ഗിരീശൻ എന്നിവർ സംസാരിച്ചു. ഫാർമസി കൗൺസിൽ മെമ്പർ ജയൻ കോറോത്ത് സ്വാഗതം പറഞ്ഞു.