KOYILANDY DIARY.COM

The Perfect News Portal

രോഹിത് ശര്‍മയും പൊള്ളാര്‍ഡും ബാംഗ്ലൂരിനെ അടിച്ചുപറത്തി, മുംബൈയ്ക്ക് കിടിലന്‍ ജയം!

മുംബൈ: ആദ്യം ബൗളിംഗില്‍, പിന്നെ ബാറ്റിംഗില്‍.. ടോസ് നേടി സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് തനിനിറം പുറത്തെടുത്തപ്പോള്‍ വിരണ്ടുപോയത് സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സും വിരാട് കോലിയും. കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ രണ്ടോവര്‍ ബാക്കിനില്‍ക്കേ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 170 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ മുംബൈയ്ക്ക് സാധിച്ചു. വിരാട് കോലി, ഡിവില്ലിയേഴ്‌സ് എന്നിവരെ ഒരോവറില്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ബൗളിംഗിലെ താരമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കീരണ്‍ പൊള്ളാര്‍ഡ്, ജോസ് ബട്‌ലര്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ അനായാസം വിജയത്തിലെത്തി. ഒപ്പം പോയിന്റ് പട്ടികയില്‍ ഏഴില്‍ നിന്നും നാലിലേക്ക് പ്രമോഷനും.

l

Share news
error: Content is protected !!