KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളില്‍ ‘സിറാസ്’: പ്രഖ്യാപനം നാളെ

പയ്യോളി: ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളില്‍ ‘സിറാസ്’: പ്രഖ്യാപനം നാളെ. പുറക്കാട് വിദ്യാസദനം എജ്യുക്കേഷണല്‍ ആൻ്റ് ചാരിറ്റബള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളില്‍ ‘സിറാസ്’ (ശാന്തിസദനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ & അഡ്വാന്‍സ്ഡ് സ്റ്റഡീസ്) പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. രാത്രി 830ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി പ്രഖ്യാപനം നിര്‍വഹിക്കും. സിറാസ് ഡയറക്ടര്‍ ശറഫുദ്ദിന്‍ കടമ്ബോട്ട് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

ശാന്തിസദനം സ്കൂള്‍ ഫോര്‍ ഡിഫറന്‍റ്ലി ആബിള്‍ഡിന് അനുബന്ധമായി വിവിധ തെറാപ്പികളും ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററും സൈക്കോളജി വിഭാഗവും ഉള്‍കൊള്ളുന്ന കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് സെന്‍റര്‍, 18 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കുന്നതിനുള്ള ഡവലപ്പ്മെന്‍റ് സെന്‍റര്‍, ഹോസ്റ്റല്‍, മതാപിതാക്കളുടെ മരണശേഷം അനാഥരാക്കപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള റിഹാബിലിറ്റേഷന്‍ സെന്‍റര്‍, ഭിന്നശേഷിക്കാരുടെ പുരോഗതിക്കായി സെന്‍റര്‍ ഫോര്‍ റിസര്‍ച്ച്‌ ആൻ്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ സംവിധാനങ്ങളാണ് സിറാസില്‍ ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ ചെയര്‍മാന്‍ ഹബീബ് മസ്‌ഊദ്, മാനേജര്‍ പി.എം. അബ്ദുസ്സലാം ഹാജി, പ്രിന്‍സിപ്പല്‍ എസ്. മായ എന്നിവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *