KOYILANDY DIARY.COM

The Perfect News Portal

ദുല്‍ഖര്‍ സല്‍മാന്‍-സായി പല്ലവി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം കലി മാര്‍ച്ച്‌ 25-ന് തീയറ്ററുകളിലെത്തും

ദുല്‍ഖര്‍ സല്‍മാന്‍-സായി പല്ലവി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം കലിയിലെ പാട്ടുകള്‍ പുറത്ത് വന്നു. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഗോപീ സുന്ദറാണ്. ഹരിനാരായണന്‍ ബികെയാണ് ചിത്രത്തിന്റെ ഗാനരചന.

സണ്ണി വെയ്ന്‍, ചെമ്ബന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സൂപ്പര്‍ഹിറ്റായിരുന്ന പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രമാണ് കലി. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് സായിയും ദുല്‍ഖറും എത്തുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണ് കലി.

രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 25-ന് ചിത്രം തീയറ്ററുകളിലെത്തും.

Advertisements
Share news
error: Content is protected !!