KOYILANDY DIARY

The Perfect News Portal

ജനകീയം ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് ഇന്നു നാടിനു സമർപ്പിക്കും

കൊയിലാണ്ടി> സാന്ത്വന പരിചരണ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൽ കാഴ്ചവച്ച് 1 വർഷം പൂർത്തിയാക്കുന്ന മൂടാടി ജനകീയം ചാരിറ്റബിൾ സൊസൈറ്റി ഒരു മഹത്തായ സംരഭത്തിനുകൂടി നേതൃത്വം കൊടുക്കുകയാണ്. നാടിന് ഒരു ആംബുലൻസ് എന്ന പദ്ധതി യാഥാർത്ഥ്യമാക്കി ഇന്ന് വൈകിട്ട് 6 മണിക്ക് കൊയിലോത്തുംപടിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ അഡീഷണൽ ഡി.എം.ഒ ഡോ: പീയൂഷ് നമ്പൂതിരിപ്പാട് ആംബുലൻസ് നാടിന് സമർപ്പിക്കും. മൂടാടി പഞ്ചായത്ത് മെമ്പർ വി.പി ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിക്കും. സ്‌ക്കോളർഷിപ്പ് വിതരണവും ചികിത്സാ സഹായ വിതരണവും യഥാക്രമം മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പട്ടേരി, വൈസ് പ്രസിഡന്റ് കെ.ജീവാനന്തൻ മാസ്റ്റർ എന്നിവർ നിർവ്വഹിക്കും. സൊസൈറ്റി ഭാരവാഹികളായ നന്ദകുമാർ, ടി.ശ്രീധരൻ ഉൾപ്പെടെ രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.