KOYILANDY DIARY

The Perfect News Portal

ഫിഷറീസ് യു.പി സ്‌ക്കൂളിന് മികച്ച പി.ടി.എയ്ക്കുളള അവാർഡ്

കൊയിലാണ്ടി> പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മികച്ച പി.ടി.എയ്ക്കുളള അവാർഡ് കൊയിലാണ്ടി ഗവ: ഫിഷറീസ് യു.പി സ്‌ക്കൂൾ കരസ്ഥമാക്കി. അവാർഡ്ദാന ആഘോഷ പരിപാടി വടകര ഡി.ഇ.ഒ സുരേഷ്‌കുമാർ ഇ.കെ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എ.ഇ.ഒ മനോഹർ ജവഹർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാനിധി എന്ന നാമധേത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഔഷധോദ്യാനം, വിക്രംസാരാഭായ് സയൻസ് ലാബ്, അന്തർദേശീയ സൂചകങ്ങൾ പാലിക്കുന്ന അത്യാധുനിക ആർ.ഒ കുടിവെളള പ്ലാന്റ്, വിശാലമായ പുസ്തകശാല, പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയുളള ദിനാചരണങ്ങൾ, ടാലന്റ് ഹണ്ട്, സ്‌ക്കൂൾ ഡയറി, അരയപ്രമുഖരെ ആദരിച്ചുളള സാഗര സമാദരം, ശതസംക്രമം, സഹവാസ ക്യാമ്പ്, ഇംഗ്ലീഷ് ക്ലിനിക്ക്, മികച്ച ഭക്ഷണശാലയും ഓഡിറ്റോറിയവും, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, എ ലവൽ ലേണിംങ് തുടങ്ങിയ 35 ഇന പദ്ധതികളാണ് അവാർഡ് നേടിയെടുക്കാൻ സഹായിച്ചത്. പി.ടി.എ ഭാരവാഹികളായ വി.കെ അജിത, കെ.പി മണി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ കെ.ടി രാഘവൻ സ്വാഗതവും, കെ മായൻ നന്ദിയും പറഞ്ഞു.