ജെ. ആർ. സി. ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ ജെ. ആർ. സി. ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സി.ഐ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഹെഡ് മാസ്റ്റർ സി ഗോപകുമാർ, പി.ടി.എ പ്രസിഡണ്ട് അരുൺ മണമൽ, സി. ബാലൻ മാസ്റ്റർ, കെ. കെ. വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ. സിറാജ് മാസ്റ്റർ സ്വാഗതവും, കെ. രജുല ടീച്ചർ നന്ദിയും പറഞ്ഞു.