ചെല്ലപ്പൻ മാസ്റ്ററുടെ പതിമൂന്നാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലേയും പെരുവട്ടൂരിലേയും കലാ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെ. എൻ ചെല്ലപ്പൻ മാസ്റ്ററുടെ പതിമൂന്നാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. മാസ്റ്ററുടെ സ്വവസതിയിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
മുൻ എം.എൽ.എ.യും സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗവുമായ കെ. ദാസൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ. രമേശൻ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, മറ്റ് സിപിഐ(എം) നേതാക്കളായ അഡ്വ. എൽ.ജി. ലിജീഷ്, പി.വി. സത്യൻ, ചന്ദ്രിക ടി, സി. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.പി. ഷിജു സ്വാഗതവും പി.കെ. ഗംഗാധരൻ നന്ദിയും പറഞ്ഞു.

