കോരപ്പുഴ ഡ്രഡ്ജിങ് പ്രവർത്തി ഒക്ടോബർ 15ന് ആരംഭിക്കും

കോഴിക്കോട്: കൊയിലാണ്ടി കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി ഒക്ടോബർ 15ന് ആരംഭിക്കാൻ തീരുമാനമായി. മന്ത്രി എ കെ ശശീന്ദ്രൻ. കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലെ കേസുകൾ തീർപ്പാക്കി. ഹൈഡ്രോളിക് സർവേക്കും ശേഷം കോരപുഴയിലെ ചളിയും മണലും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴിക്ക് വീണ്ടെടുക്കും.
ജില്ലാ കളക്ടർ ഡോക്ടർ തേജ് ലോഹിത്ത് റെഡ്ഡി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്തീൻകോയ. കോർപറേഷൻ കൗണ്‍സിലർമാരായ മോഹൻദാസ്, മനോഹരൻ കോരാപ്പുഴ, സംരക്ഷണ സമിതി ഭാരവാഹികളായ അനിൽ കുമാർ. ചന്ദ്ര ശേഖർ. ടി വി. ചന്ദ്രഹാസൻ, വിജയൻ. ഉമാനാഥ്, രതീഷ്, പുരുഷോത്തമൻ, ജലസേചന വകുപ്പ്. കോർപ്പറേഷൻ. ഹാർബർ ഹൈഡ്രോളിക് വകുപ്പ് പുതിയ കരാർ കമ്പനി പ്രധിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഈ പദ്ധതിപ്രാവർത്തിക മാകുന്നത്തോടെ പുതുതായി വരുന്ന ജല പാതക്കും കോരപ്പുഴ പ്രദേശത്തെ വെള്ളപ്പൊക്കത്തിനും ഇതോടെ പരിഹാരമാകും. റെയിൽവേ പാലം മുതൽ അഴിമുഖം വരെ ചെളിയും മണലും നീക്കം ചെയ്യും. 2017ൽ 3.75 കോടി രൂപക്ക് ഭരണാനുമതി ലഭ്യമായ പദ്ധതി ടെൻഡർ ചെയ്തു.

എന്നാല്‍ കരാർ കമ്പനി കരാറിൽ ഒപ്പിടാതെ നീട്ടികൊണ്ട് പോയി. നിരവധി തവണ മന്ത്രി യും ജില്ലാ ഭരണകൂടവും ഇടപെട്ടിട്ടും കരാർ കമ്പനി സഹകരിച്ചില്ല. പിന്നീട് കമ്പനിയെ കരിം പട്ടികയിൽ ഉൾപ്പെടുത്തി പുതിയ കരാർ ഏറ്റെടുത്തത്.

