കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം വനിത വിംഗും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം സംഘം വൈസ് ചെയർമാൻ പി.കെ കോയ ഉദ്ഘാടനം ചെയ്തു.
ചെറുകുളത്തു നടന്ന ചടങ്ങിൽ പി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷതവഹിച്ചു. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി, സാബിറ പൈക്കാട്ട്, ടി. സക്കീല, റീജ കക്കോടി എന്നിവര് സംസാരിച്ചു. എം.ടി സാബിറ സ്വാഗതവും കെ.എം മുനീറ നന്ദിയും പറഞ്ഞു.

