KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ ഓണം ഫെയർ ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ ഓണം ഫെയർ ആരംഭിച്ചു, സെപ്റ്റംബർ 2 മുതൽ 7 വരെ നടക്കുന്ന ഓണം ഫെയർ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉജദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലസർ എ. അസിസ് മാസ്റ്റർ ആദ്യ വില്പന നടത്തി.

ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി കെ ചന്ദ്രൻ മാസ്റ്റർ, ബാബു പഞ്ഞാട്ട്, സുരേഷ് മേലെപ്പുറത്ത്, ജയകൃഷ്ണൻ മാസ്റ്റർ, അലി കൊയിലാണ്ടി, എന്നിവർ സംബന്ധിച്ചു. 13 ഇനം ഭക്ഷ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാകും കൂടാതെ 1000/-രൂപയുടെ സ്പെഷ്യൽ കിറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സപ്ലൈക്കോ ഡിപ്പോ മാനേജർ ഫൈസൽ സ്വാഗതവും സൂപ്പർ മാർക്കറ്റ് മാനേജർ നന്ദിയും പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *