കമല സുരയ്യയുടെ ജീവികഥ പറയുന്ന ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍
പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവികഥ പറയുന്ന, സംവിധായകന് കമലിന്റെ സ്വപ്ന ചിത്രമായ ‘ആമി’യില്‍ ടൈറ്റില്‍ കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കും. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യ പിന്മാറിയതിനാല് മഞ്ജുവിന് നറുക്ക് വീഴുകയായിരുന്നു. വിദ്യ ഇല്ലെങ്കില്‍ പകരം മഞ്ജുവിനെയാണ് ഈ വേഷത്തിന് പരിഗണിച്ചിരുന്നതെന്ന് കമല്‍ പറഞ്ഞു.
വിദ്യയ്ക്ക് പകരം, എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയില്‍ കാഞ്ചനമാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ പാര്‍വതി ആമിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍വതിയല്ല അല്ല ആമിയുടെ വേഷത്തില്‍ എത്തുന്നതെന്ന് കമല്‍ തന്നെ കേരളകൗമുദി ഓണ്‍ലൈനിനോട് പറയുകയും ചെയ്തു.