ഇന്ത്യന്‍ നാവിക സേന : എഞ്ചിനിയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ നാവിക സേന എക്സിക്യുട്ടീവ്(ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍), ടെക്നിക്കല്‍ (ജനറല്‍ സര്‍വീസ്/നേവല്‍ ആര്‍ക്കിടെക്ചര്‍) ബ്രാഞ്ചുകളിലേക്ക് എഞ്ചിനിയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നര്‍ക്ക് സബ് ലെഫ്റ്റനന്റ് പദവിയിലാണ് നിയമനം ലഭിക്കുക.

ശമ്പളം: 56,100 – 1,10,700

ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം നടക്കുക.ടെക്നിക്കല്‍ ബ്രാഞ്ചുകാര്‍ക്ക് 22 ആഴ്ചയും എക്സിക്യുട്ടീവ് ബ്രാഞ്ചുകാര്‍ക്ക് 44 ആഴ്ചയും നീളുന്ന പരിശീലനമുണ്ടാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

പ്രായം: 1993 ജൂലായ് രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് 152 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. വര്‍ണ്ണാന്ധത, നിശാന്ധത എന്നിവ പാടില്ല.
നവംബര്‍-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന മന:ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബംഗലൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപ്പട്ടണം നഗരങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കരുത്.
ഓണ്‍ലൈന്‍ അപേക്ഷ/കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/oiJstW
