KOYILANDY DIARY.COM

The Perfect News Portal

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ അഭിമാനം പി. വി സിന്ധുവിന് ചരിത്രനേട്ടം

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ അഭിമാനം പി. വി സിന്ധുവിന് ചരിത്രനേട്ടം. ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാതെ രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷില്‍ ഇന്ത്യയ്ക്ക് കന്നി സ്വര്‍ണമാണ് സിന്ധു നേടി കൊടുത്തത്.

ലോക നാലാം നമ്പര്‍ താരമായ ഒകുഹാരയെ 30 മിനിറ്റുള്ളില്‍ ലോക അഞ്ചാം നമ്ബര്‍ താരമായ സിന്ധു പിടിച്ചുകെട്ടി. സ്‌കോര്‍ 21-7, 21-7. കഴിഞ്ഞ രണ്ട് തോല്‍വിയുടെയുടെയും കയ്പ്പില്‍ നിന്നുള്ള മധുരപ്രതികാരമാണ് സിന്ധുവിന്റെ ഈ ജയം. 2017ല്‍ ഇതേ എതിരാളിയായിരുന്നു സിന്ധുവിന് ഫൈനലില്‍ തോല്‍വി സമ്മാനിച്ചത്.

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. രണ്ടു വെള്ളിയും രണ്ടു വെങ്കലവും സിന്ധു നേടിയിട്ടുണ്ട്. സെമി പോരാട്ടത്തില്‍ ചൈനീസ് താരം ചെന്‍ യു ഫെയിയെ 21-7, 21-14 സ്‌കോറിന് തകര്‍ത്താണ് സിന്ധു തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഫൈനലില്‍ എത്തിയത്. വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാളും ഇന്ത്യയ്ക്കായി വെള്ളി നേടിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!