റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ശഖറാം
മുംബൈ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ശഖറാം ഷെല്‍ക്കെക്ക് പാരിതോഷികവുമായി റെയില്‍വേ മന്ത്രാലയം. റെയില്‍വേ പെയിന്റ്സ്മാനായ മയൂര്‍ ഷെല്‍ക്കെക്ക് 50,000 രൂപയാണ് മന്ത്രാലയം സമ്മാനിച്ചത്. ഷെല്‍ക്കെയുടെ ധൈര്യം, മനസാന്നിധ്യം എന്നിവയെക്കുറിച്ച് പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയക്കുകയും ചെയ്തു.
ഏപ്രില്‍ 17ന് വംഗാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാല് തെറ്റി ട്രാക്കിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിന്‍, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് എവിടെ നിന്നോ ഒരു ദൈവദൂതനെപ്പോലെ ഷെല്‍ക്കെ ഓടി വരുകയും ട്രെയിനിന്റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കില്‍ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു. ബാംഗ്ലൂര്‍-മു ഉദ്യാന്‍ എക്സ്പ്രസിന് ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പോയിന്റ്സ്മാനായ മയൂര്‍ ഷെല്‍ക്കെ കുട്ടി റെയില്‍വെ ട്രാക്കിലേക്ക് വീഴുന്നത് കണ്ടത്. കുട്ടി ട്രാക്കിലേക്ക് വീണതോടെ താന്‍ ഭയന്നു പോയെതന്ന് അന്ധയായ മാതാവ് സംഗീത പറഞ്ഞു.
താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു ഇതേക്കുറിച്ച് 30കാരനായ ഷെല്‍ക്കയുടെ പ്രതികരണം. പുനെക്കടുത്താണ് മയൂര്‍ ഷെല്‍ക്കെയുടെ സ്വദേശം. 2016 മാര്‍ച്ചില്‍ റെയില്െവയില് ജോലിയില്‍ പ്രവേശിച്ചത്. ബിരുദധാരിയായ മയൂര്‍ എട്ട് മാസത്തോളമായി വംഗാനി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഷെല്‍ക്കയുടെ ധീര പ്രവര്‍ത്തിയില്‍ നിരവധി പേര് അഭിനന്ദനവും സമ്മാനവുമായി എത്തിയിരുന്നു. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ആനന്ദ് മഹീന്ദ്ര ബ്രാന്‍ഡ് ന്യൂ മഹീന്ദ്ര താന്‍ സമ്മാനിക്കുകയും ജാവ മോട്ടോര്‍ സൈക്കിള്‍ പുതിയ വാഹനം സമ്മാനിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.