KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി വാർഷിക ജനറൽ ബോഡി യോഗം

.
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. വിജയദശമി നാളിൽ ക്ഷേത്ര ക്ഷേമ സമിതി ഓഫിസിൽവച്ചു നടന്ന യോഗത്തില്‍ പ്രസിഡണ്ട് വിവി ബാലൻ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി വിവി സുധാകരൻ പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു, പിഷാരികാവ് ക്ഷേത്ര നാലമ്പല നവീകരണ പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. 2026 -27 വർഷത്തെ പുതിയ ഭരണ സമിതിയ തിരഞ്ഞെടുത്തു.
.
.
പ്രസിഡണ്ട് ഇ എസ് രാജൻ, വൈസ് പ്രസിഡണ്ട് അജയ് കുമാർ മീത്തൽ, ജനറൽ സെക്രട്ടറി രവീന്ദ്രൻ പുത്തലത്ത്. ജോ. സെക്രട്ടറിമാരായി, എൻഎം വിജയൻ, പി വേണു എന്നിവർ ഭാരവാഹികളായി 10 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി അഡ്വ. കെ. പ്രവീണ കുമാർ എംഎൽഎ, അഡ്വ. ടി.കെ രാധാകൃഷ്ണൻ എന്നിവരെയും തീരുമാനിച്ചു. വിവി സുധാകരൻ, വിവി ബാലൻ, എൻ വി വത്സൻ മാസ്റ്റർ സംസാരിച്ചു. പി വേണു സ്വാഗതവും NM വിജയൻ നന്ദിയും പറഞ്ഞു.
Share news