കോവൂരില്‍ കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പ്പെട്ടു
കോഴിക്കോട്: കോവൂരില്‍ കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പ്പെട്ടd യാത്രക്കാരിക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. പുലര്‍ച്ചെ ആറരയോടെ മെഡിക്കല്‍ കോളജിൽ നിന്ന് കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഒരു യാത്രക്കാരിയും വനിത കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. യാത്രക്കാരിയുടെ തലക്കാണ് നിസാര പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കോവൂരിലേക്കുള്ള ഇറക്കത്തില്‍വെച്ച് ടയര്‍ പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മാവൂര്‍ റൂട്ടില്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.