കൊല്ലം കുന്നോറമലയിലെ മണ്ണിടിഞ്ഞ സ്ഥലവും, ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു

കൊയിലാണ്ടി കുന്ന്യോറമലയിലെ മണ്ണിടിഞ്ഞ സ്ഥലവും ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സന്ദർശിച്ചു. പഞ്ചായത്ത് മെമ്പർ ജോബീഷ്, SNDP കൊയിലാണ്ടി യൂണിയൻ പ്രസിഡണ്ട് കെ എം രാജീവൻ, കൗൺസിലർ അംഗവും RJD ജില്ലാ കമ്മിറ്റി അംഗവുമായ സുരേഷ് മേലെപുറത്ത് കെ എം ആർ സ്പോർട്സ് അക്കാദമി സെക്രട്ടറി ബൈജു എന്നിവർ കൂടെയുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയ സഹായം നഗരസഭ കൗൺസിലർ സുമതി ഏറ്റുവാങ്ങി.
