KOYILANDY DIARY.COM

The Perfect News Portal

ഇന്‍റർപോൾ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയായ ലിത്വാനിയൻ സ്വദേശിയെ വർക്കല പോലീസ് പിടികൂടി

ഇന്‍റർപോൾ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയും ക്രിപ്റ്റോ കിങ്പിനുമായ ലിത്വാനിയൻ സ്വദേശി വർക്കല പോലീസ് പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് (46) ആണ് ഇക്കഴിഞ്ഞ ദിവസം പിടിയിലായത്. കുരയ്ക്കണ്ണിയിലെ ഒരു ഹോംസ്റ്റേയിൽ ഭാര്യയും മക്കൾക്കും ഒപ്പം ആയിരുന്നു താമസം. ഭാര്യയും മക്കളെയും വിദേശത്തേക്ക് കടത്തിയതിനു ശേഷം പതിനൊന്നാം തീയതി വൈകുന്നേരം പ്രതി റഷ്യയിലേക്ക് മടങ്ങാനൊരുങ്ങുന്നതിന് പിന്നാലെയാണ് വർക്കല പോലീസിന്റെ പിടിയിലാവുന്നത്.

ഇയാൾ ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ്. ഇയാൾക്കെതിരെ ഡൽഹി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ആറ്റിങ്ങൽ സബ്ജിയിലേക്ക് മാറ്റി. ശേഷം ഡൽഹിയിലെ പാട്യാല കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി ഗോപകുമാറിന്‍റെ നേതൃത്വത്തിൽ വർക്കല എസ്എച്ചഒ ധിപിനും ബീച്ച് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.