പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ്റെ പരാതി അന്വേഷിക്കണം: ക്ഷേത്ര ക്ഷേമ സമിതി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ്റെ പരാതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ക്ഷേത്ര ക്ഷേമ സമിതി യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റി ബോർഡിൻ്റെ അനുമതിയില്ലാതെ എക്സിക്യൂട്ടീവ് ഓഫീസർ തന്നിഷ്ട പ്രകാരം ദേവസ്വം ഫണ്ട് കൈകാര്യം ചെയ്യുന്നതായുള്ള ഗുരുതരമായ ആരോപണമാണ് ട്രസ്റ്റി ബോർഡ് ചെയർമാൻ തന്നെ ഉന്നയിച്ചിരിക്കുന്നത്.
.

.
നിലവിൽ മുൻ എക്സി ഓഫീസർ ആറു ലക്ഷത്തിൽപരം രൂപ അനധികൃതമായി പിൻവലിച്ചത് സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ആരോപണത്തിൻ്റെ ഗൗരവം വർദ്ധിക്കുന്നു. കോടിക്കണക്കിനു രൂപ നിക്ഷേപമായുള്ള ക്ഷേത്രത്തിൽ എക്സി. ഓഫീസർ തന്നിഷ്ടപ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്നത് ഭക്തജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.
.

.
ഇ.എസ്. രാജൻ, വി.വി. സുധാകരൻ, എൻ.വി. വത്സൻ, വി.കെ. ദാമോദരൻ, ജയദേവ് കെ.എസ്, വേണു പി, എൻ.എം വിജയൻ, സുധീഷ് കോവിലേരി, അനുപ് വി. കെ എന്നിവർ സംസാരിച്ചു.
