KOYILANDY DIARY

The Perfect News Portal

അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ വടകര പോലീസ് പിടികൂടി

അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ പോലീസ് പിടികൂടി.. വടകര പോലീസും ജില്ലാപോലീസ് മേധാവിയുടെ DANSAF സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്. വടകര പുതിയാപ്പ് സംസ്കൃത സ്കൂളിന് സമീപം, പുഷ്പരാജൻ്റെ മകൻ മേപ്പയിൽ കല്ലുനിറപറമ്പത്ത് പ്രതീപ്    എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വീട് റൈഡ് ചെയ്താണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1,700 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.
ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രതീപ് ഭാര്യ വീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി കേരളത്തിലേക്ക്  കഞ്ചാവ് കടത്തി കൊണ്ട് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ  നിർദ്ദേശപ്രകാരം പ്രതിയുടെ യാത്രാ വിവരങ്ങളും മറ്റും ശേഖരിച്ചു  DANSAF സ്‌ക്വാർഡ്  അംഗങ്ങൾ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
Advertisements
പുലർച്ചെ ട്രെയിനിൽ വന്ന പ്രതിയെ വീട്ടിൽ എത്തിയ ഉടനെ പിന്തുടർന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. നേരത്തെ പ്രതിക്ക് ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കഞ്ചാവ് കൈവശം വെച്ചതിനു, വടകര പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകളും ഉണ്ട്.
വടകര പോലീസ് സ്റ്റേഷനിലെ എസ്.ഐ രവി. കെ.എം. റിനീഷ്, ശ്രീലേഷ്, അനീഷ് DANSAF SQUAD, എസ്.ഐ മാരായ രാജീവ്‌ ബാബു, സുരേഷ്, SCPO മാരായ ഷാജി. V. V,  ബിനീഷ് VC, അനിൽകുമാർ, ദീപക്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടിലെ ചില്ലറ വിൽപ്പനക്കാർക്ക് എത്തിക്കുകയാണ് പ്രതി ചെയ്യുന്നത്. തിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.