KOYILANDY DIARY

The Perfect News Portal

ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ഭക്തജനങ്ങൾക്ക് ആത്മശാന്തിയും,ക്ഷേമ ഐശ്വര്യവും പ്രദാനം ചെയ്ത് ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദഹരാനന്ദ നാഥിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. സർവ്വൈശ്വര്യപൂജയും, തറവാട്ടിൽ നിന്നും തിരുവായുധം എഴുന്നള്ളിപ്പും ഭക്തിയുടെ നിറവിൽ ക്ഷേത്രത്തിലെത്തി.

  • 24ന് വൈകീട്ട് പൂത്താലപ്പൊലി രാത്രി 7 മണിക്ക് നിഷാറാണി ടീച്ചറുടെ പ്രഭാഷണം, രാത്രി 8 മണിക്ക് സ്കോളർഷിപ്പ് വിതരണവും ആദരിക്കൽ ചടങ്ങ്.
  • 25ന് രാത്രി 8 മണി. വീരനാട്യം ഫ്യൂഷൻ തിരുവാതിര, രാത്രി 9 മണി നാമജപ ലഹരി.
  • 26ന് വലിയ വിളക്ക്, രാത്രി 8 മണി അതുൽ “മാരാർ, അർജുൻ. എസ് മാരാർ ഡബിൾ തായമ്പക, രാത്രി 9 ന് അഞ്ജു ജോസഫ് നയിക്കുന്ന മെഗാ ഗാനമേള, പുലർച്ചെ നാന്തകം എഴുന്നള്ളിപ്പ്.
  • 27 ന് താലപ്പൊലി, 6.45 ന് നാന്തകം എഴുന്നള്ളിപ്പ്, 12 മണി ഗുരുതി തർപ്പണത്തോടെ ഉൽസവം സമാപിക്കും.