കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി
കൊയിലാണ്ടി: കീഴരിയൂർ മണ്ഡലം ബൂത്ത് 134 കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
Advertisements
മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുലോചന ടീച്ചർ, മണ്ഡലം സെക്രട്ടറി പാറക്കീൽ അശോകൻ, ഭാരവാഹികളായ അബ്ദു റഹിമാൻ പഞ്ഞാട്ട്, നന്ദകുമാർ ടി, ബൂത്ത് പ്രസിഡണ്ട് പ്രജേഷ് മനു തുടങ്ങിയവർ പങ്കെടുത്തു.