KOYILANDY DIARY

The Perfect News Portal

മരംമുറിക്കാൻ കയറി ബോധം നഷ്ടപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തിയ വീട്ടുടമസ്ഥന് ആദരം

ചേമഞ്ചേരി രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനായ പ്രിയദർശനാണ് താരം..  തൻ്റെ പറമ്പിലുള്ള മരംമുറിക്കാൻ കയറി ബോധം നഷ്ടപ്പെട്ട് മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയ വീട്ടുടമസ്ഥനായ മേലൂർ പ്രഭാലയത്തിൽ പി എസ് പ്രിയദർശനാണ് ഫയർഫോഴ്സിൻ്റെ ആദരവ് ഏറ്റു വാങ്ങിയത്.

വീട്ടിലെ 30 അടി ഉയരമുള്ള ചളിർ മരം മുറിക്കാൻ കയറിയ മുചുകുന്ന് സ്വദേശി സതീശൻ മരത്തിന് മുകളിൽ ബോധം നഷ്ടപ്പെട്ട് കുടുങ്ങിപ്പോകുകയായിരുന്നു. എന്നാൽ മരത്തിൽ കയറി പരിചയമില്ലാത്ത വീട്ടുടമസ്ഥനായ പ്രിയദർശൻ സദൈര്യം മരത്തിൽ കയറി ഇദ്ധേഹത്തെ താങ്ങി വെള്ളം കൊടുത്ത് ബോധം വരുത്തുകയും ഫയർഫോഴ്‌സ് വരുന്നത് വരെ താങ്ങി നിർത്തുകയും ചെയ്തു.

ഫയർ & റെസ്ക്യൂ ഓഫിസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഓഫിസിലെത്തിയാണ് ഇവരെ ആദരിച്ചത്. പി കെ പ്രമോദ്, നിതിൻരാജ്, നിധി പ്രസാദ് എന്നീ സേനാഗങ്ങളും സബ്ബ് റജിസ്ട്രാർ, ജി ഷൈന, ജീവനക്കാരായ സുജിന, ജീന, ശരത്ത് എന്നിവരും സന്നിഹിതരായിരുന്നു.

Advertisements