KOYILANDY DIARY

The Perfect News Portal

കണയങ്കോട് പുഴയിലേക്ക് ചാടി യുവാവ് ആത്മഹത്യ ശ്രമം നടത്തി

കൊയിലാണ്ടി: കണയങ്കോട് പുഴയിലേക്ക് ചാടി യുവാവ് ആത്മഹത്യ ശ്രമം നടത്തി. അൽപ്പസമയം മുമ്പാണ് സംഭവം. ഇപ്പോൾ നാട്ടുകാരും പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. പാലക്കുളം സ്വദേശിയെന്ന് സംശയം. കണയങ്കോട് പാലത്തിലെ ബാലുശ്ശേരി ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണിൽ നിന്ന് ഫോൺ താഴെ വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പാലക്കുളം പോവതുകണ്ടി രാജേഷിൻ്റെ പേരിലുള്ളതാണ് മൊബൈൽ ഫോൺ. ഇയാൾ ബാലുശ്ശേരി ഭാഗത്ത് നിന്ന് തിരിച്ചു വരുന്നതിനിടയിലാണ് സംഭവം. പുഴയിൽ ശക്തമായ ഒഴുക്കുള്ള സമയമാണെന്ന് സമീപത്തെ തോണിക്കാർ പറഞ്ഞു. നഗരസഭ കൗൺസിലർ. വി.എം. സിറാജിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പലഭാഗത്തായി തിരച്ചിൽ നടത്തുകയാണ്.