KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വെള്ളം തിരമാലയിൽപ്പെട്ടു മറിഞ്ഞു

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വെള്ളം ശക്തമായ തിരമാലയിൽപ്പെട്ടു മറിഞ്ഞു. ഇന്ന് പുലർച്ചെ പയ്യോളി അയനിക്കാട് തീര കടലിലാണ് സംഭവം. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയപുരയിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളത്തിൽ തൊഴിലാളികളായ അഭിലാഷ്, ചന്ദ്രൻ, നിഖിൽ  ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്.

Advertisements

നാട്ടുകാരുടെ സഹകരണത്തോടെ തോണി കരയിലേക്ക് വലിച്ചുകയറ്റി. തോണിയിൽ ഉണ്ടായിരുന്ന  രണ്ട് എൻജിനുകളും വെള്ളത്തിൽ വീണ് തകരാറിലായി. വല ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികൾ അറിയിച്ചു.