KOYILANDY DIARY

The Perfect News Portal

പാഠ പുസ്തകവും, യൂണിഫോമും, അരിയും റെഡി അടുത്ത അധ്യായന വർഷത്തേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: മധ്യവേനലവധിക്ക്‌ സ്‌കൂൾ അടയ്ക്കും മുമ്പ്‌ അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങളും യൂണിഫോമും അരിയും ഒന്നിച്ചുനൽകിക്കൊണ്ട് സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ ചരിത്രമാകുകയാണ്. മുമ്പ്‌ പാഠപുസ്‌തകങ്ങൾ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും യൂണിഫോമും അരിയും മറ്റ് സൊകര്യങ്ങളും ഒന്നിച്ച്‌ സ്‌കൂൾ അടയ്‌ക്കുംമുമ്പേ എത്തിക്കുന്നത് ചർച്ചയാകുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഇടപെടൽ ഉണ്ടയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഒമ്പത്‌, 10 ക്ലാസുകളിലെ ഒന്നാം വോള്യം പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി. സംസ്ഥാനതല വിതരണോദ്‌ഘാടനം 25ന് പകൽ മൂന്നിന്‌ ആലപ്പുഴയിൽ നടക്കും. 40 ലക്ഷം പാഠപുസ്തകം വിതരണത്തിന്‌ ജില്ലാ ഹബ്ബുകളിലെത്തിച്ചു. കുടുംബശ്രീ വഴിയാണ് പുസ്തകവിതരണം. 2023-24 അധ്യയനവർഷം മുഴുവൻ ക്ലാസുകളിലുമായി 2. 9 കോടി പാഠപുസ്‌തകമാണ്‌ ആവശ്യമുള്ളത്‌. മറ്റു ക്ലാസുകളിലെ പുസ്‌തക അച്ചടി അതിവേഗം പുരോഗമിക്കുന്നു.

Advertisements

അടുത്ത അധ്യയനവർഷത്തെ യൂണിഫോമിന്‌ 130 കോടി രൂപ വകയിരുത്തി. സൗജന്യ കൈത്തറി യൂണിഫോമിനുള്ള 42 ലക്ഷം മീറ്റർ തുണി ഇതിനകകം സജ്ജമാക്കി. 10 ലക്ഷം കുട്ടികൾക്ക്‌ ഇവ ലഭ്യമാകും. സംസ്ഥാന ഉദ്‌ഘാടനം 25ന് രാവിലെ 10ന്‌ എറണാകുളത്ത്‌ നടത്തും. യൂണിഫോം ലഭ്യമാകാത്ത കുട്ടികൾക്ക്‌ തുക അനുവദിക്കും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക്‌  മധ്യവേനലവധിക്ക്‌ അഞ്ചുകിലോ അരി വീതം നൽകും. 20ന്‌ അരിവിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements