ഓട്ടോ തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: മലപ്പുറത്ത് ഓട്ടോ തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സ്വകാര്യ ബസ്സ് ജീവനക്കാരുടെ നടപടിയിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനത്തിനുശേഷം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് പൊതുയോഗവും സംഘടിപ്പിച്ചു. എ. സോമശേഖരൻ (സിഐടിയു), ബാബു (ഐൻടിയുസി), ഗോപി ഷെൽട്ടർ (സിഐടിയു), രജീഷ് കളത്തിൽ (ഐൻടിയുസി), റാഫി (എസ്ടിയു) ശിൽത്ത് (ബിഎംഎസ്), നിഷാദ് മരുതൂർ, ഹാഷിം, ബാബു പന്തലായനി, രവി, സിൽത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
