KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി (58)

കാപ്പാട്: പൂക്കാട് പെട്രോൾ പമ്പ് മാനേജർ കളത്തിൽ പള്ളിക്ക് സമീപം അൽ റയ്യാനിൽ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി (58) കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോൾ പമ്പിൽ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തുന്നതിനുമുമ്പ് മരണപ്പെട്ടിരുന്നു.

രണ്ടുമാസം മുമ്പാണ് മാതാവ് ആസിയ മരണപ്പെട്ടത്. പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാൻകുട്ടി മുസ്‌ലിയാർ. ഭാര്യ: മണ്ണാൻ കുനി മുംതാസ്. മക്കൾ: ശമൈല ഫാത്തിമ, ആയിഷ മിന്ന, ആസിയ മഹഖ്. മരുമക്കൾ: റിഷാൽ പുറക്കാട്ടിരി, മസ്ഊദ് പുറക്കാട്. സഹോദരങ്ങൾ:
മുഹമ്മദ് എസ് കെ, അബ്ദുൽ ലത്തീഫ് (തഖ്‌വ ഖുർആൻ സ്റ്റഡി സെന്റർ ബർക്ക),
മുസ്തഫ, ഹഫ്സ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി ഇശാ നിസ്കാരത്തിന് ശേഷം കാപ്പാട് ജുമാ മസ്ജിദിൽ.

Share news
error: Content is protected !!