പൂക്കാട് കലാലയം വിദ്യാർത്ഥികളെ പ്രതിഭാ സംഗമത്തിൽ അനുമോദിച്ചു
.
കൊയിലാണ്ടി: സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്ര കായിക മേളകളിലും ഉന്നതമായ വിജയം കൈവരിച്ച പൂക്കാട് കലാലയം വിദ്യാർത്ഥികളെ പ്രതിഭാ സംഗമത്തിൽ അനുമോദിച്ചു. പ്രതിഭാസംഗമം ആകാശവാണിയിൽ നിന്നും വിരമിച്ച ആർ കനകാംബരൻ ഉദ്ഘാടനം ചെയ്തു. കലാലയം പി.ടി.എ വൈസ് പ്രസിഡൻ്റ് റിനു രമേശ് സംസാരിച്ചു.
.

.
കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരിയും കവിയും ചിത്രകാരനുമായ യു.കെ രാഘവനും ചേർന്ന് ഇരുന്നൂറോളം കലാപ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശിവദാസ് കരോളി സ്വാഗതവും ക്ലാസ് സെക്രട്ടറി രാധാകൃഷ്ണൻ കെ കൃതജ്ഞതയും രേഖപ്പെടുത്തി.



