KOYILANDY DIARY

The Perfect News Portal

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണം; രാജ്മോഹന്‍ ഉണ്ണിത്താന്‍

പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയുമെന്നും, താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

സ്ഥലവും സമയവും തീരുമാനിക്കാം. പരസ്യ സംവാദത്തിന് തയ്യാറാകണം. രാജ്മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാണ് ഉണ്ണിത്താന്റെ പ്രതികരണം. തന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.