KOYILANDY DIARY

The Perfect News Portal

ബിജെപിക്ക്‌ ഇത്തവണയും അക്കൗണ്ട്‌ തുറക്കാനാകില്ല; എം എ ബേബി

തിരുവനന്തപുരം: ബിജെപിക്ക്‌ ഇത്തവണയും അക്കൗണ്ട്‌ തുറക്കാനാകില്ലെന്നും കനത്ത പരാജയമാണ്‌ അവരെ കാത്തിരിക്കുന്നതെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉപ്പളം ഡിഇഒ ഓഫീസിൽ വോട്ട്‌ രേഖപ്പെടുത്തി മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയെ ബാധിക്കുന്ന വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്‌. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ഹീനനീക്കം ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌. മതേതര ഇന്ത്യക്കായി വലിയ പോരാട്ടം നടത്തേണ്ട സാഹചര്യമാണ്‌. കേരളം എന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ സംഭാവന നൽകിയ സംസ്ഥാനമാണെന്നും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഗംഭീരമായ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.