KOYILANDY DIARY

The Perfect News Portal

വയനാട്ടിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബത്തേരിയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലിലാണ് ഭാസ്‌കരന്റെ മൃതദേഹം കണ്ടെത്തിയത്.

ഹരിതകര്‍മസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ തീപിടിച്ചത്. ഇതിന് സമീപം ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്നു ഭാസ്‌കരനെന്ന് നാട്ടുകാര്‍ പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.