KOYILANDY DIARY

The Perfect News Portal

ഒമിക്രോൺ എക്‌സ്‌.ബി.ബി 1.16 കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിൽ: ലോകാരോഗ്യസംഘടന

ഒമിക്രോൺ എക്‌സ്‌.ബി.ബി 1.16 കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിൽ: ലോകാരോഗ്യസംഘടന. ഏതാനും മാസമായി എക്‌സ്‌ബിബി 1.16 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്ന്  ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്‌ധ മരിയ വാൻ കെർഖോവ്‌ പറഞ്ഞു. നിലവിൽ 22 രാജ്യത്ത്‌ ഈ ഉപവകഭേദമുണ്ട്‌. കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തോളമാണ് വർദ്ധന. ശരാശരി 3000 ആയിരുന്ന കോവിഡ്‌ ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി 10,500 ആയി ഉയർന്നു. ഇന്ത്യയിൽ മഹാരാഷ്ട്രയിലെ പൂനയിലാണ് എക്‌സ്‌.ബി.ബി 1.16 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. 48 മണിക്കൂറിന് മുകളിൽ നീണ്ട് നിൽക്കുന്ന ശക്തമായ പനി, തൊണ്ട വേദന, ശരീര വേദന, തലവേദന എന്നിവയാണ് എക്‌സ്‌.ബി.ബി 1.16 ൻ്റെ ലക്ഷണങ്ങൾ. ഈ രോഗികളിൽ രുചിയും മണവും നഷ്ടപ്പെടുന്നതായി കാണാറില്ലെന്നും വിദഗ്ധർ പറഞ്ഞു.