KOYILANDY DIARY

The Perfect News Portal

നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. മാർച്ച് 9 ശനിയാഴ്ചയാണ് ഉത്സവം. അതു വരെ ദിവസേന വിശേഷാൽ പൂജകളും നടത്തിറയും ഉത്സവത്തിൻ്റെ ഭാഗമായി നടക്കും. 9ന് ഇളനീർക്കുല വരവ്, മലയൻ കളി, താലപ്പൊലി, പ്രസാദ ഊട്ട്, നട്ടത്തിറ, വെള്ളാട്ട്, ഏറെ പ്രസിദ്ധവും ആകർഷണീയവുമായ മാറപ്പുലി തെയ്യം ഉൾപ്പെടെയുള്ള തിറകൾ എന്നിവയോടു കൂടി 10ന് കാലത്ത് ഉത്സവം സമാപിക്കും.