എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക സംഗമം

എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക സംഗമം നടത്തി. കൊയിലാണ്ടി: കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നയം തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ ‘തൊഴിലുറപ്പു മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി. വിശ്വനാഥൻ, യൂണിയൻ ജില്ല ട്രഷറർ കെ. വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. ശ്രീധരൻ സ്വാഗതം പറഞ്ഞു.
Advertisements

