KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശവും ദ്രവ്യകലശവും

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശവും, ദ്രവ്യകലശവും 2024 മെയ്‌ 11 മുതൽ 16വരെ നടത്തക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂരി നവീകരണകലാശത്തിന്റെ ബുക്ക്‌ലെറ്റ് ക്ഷേത്രം ചെയർമാൻ ഷെനിറ്റ് എൽ.ജിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. വിപഞ്ചിക വാസു നായരിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു.

ചടങ്ങിൽ നവീകരണ കമ്മിറ്റി കൺവീനർ ശശിധരൻ വടക്കയിൽ, വൈസ് ചെയർമാൻ എൻ വി ദാമോദരൻ, ബോർഡ് മെമ്പർ ബ്രിജേഷ് എസ്, പത്മനാഭൻ, വാസുദേവൻ നായർ, രാധാകൃഷ്ണൻ  കോഴിക്കളത്തിൽ, സി.കെ കൃഷ്ണൻ, വനിതാ കമ്മിറ്റി പ്രസിഡണ്ട് വിനീത മറ്റു കമ്മിറ്റി ഭാരവാഹികളും, ഭക്തജനങ്ങളും പങ്കെടുത്തു.

Advertisements