കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി പോളിയോ നിർമാർജന യജ്ഞത്തിന് പിന്തുണ നൽകി
.
കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് പോളിയോ നിർമാർജന യജ്ഞത്തിന് പിന്തുണയായി പോളിയോ ബൂത്ത് സംഘടിപ്പിച്ചു. കോയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി എം എൽ എ പ്രവീൺകുമാർ പോളിയോ ബൂത്ത് സന്ദർശിച്ചു തുള്ളി മരുന്ന് നൽകി റഷീദ് മൂടാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എ. അസീസ് മാസ്റ്റർ അധ്യക്ഷനായിരുന്നു.
.

.
ഗ്ലോബൽ കമ്മ്യൂണിറ്റി ചെയർമാൻ ഷിഹാബുദ്ദീൻ എസ് പി. എച്ച് കൗൺസിലർ ജയദേവൻ റിയാദ് ചാപ്റ്റർ ചെയർമാൻ റാഫികൊയിലാണ്ടി സഹീർ ഗാലക്സി, റിയാസ് അബൂബക്കർ, മൊയ്തു കെ.വി ,സുധീഷ് പി, സൈനുദ്ധീൻ എച്ച് ഐ രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു. പോളിയോ നിർമാർജന യജ്ഞം വിജയിപ്പിക്കുന്നതിന് പൊതുജനങ്ങളുടെ പൂർണ സഹകരണം അഭ്യർഥിച്ചുകൊണ്ടാണ് ജൂൺ 28 29 30 ദിവസങ്ങളിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് പോളിയോ ബൂത്ത് പ്രവർത്തിക്കുന്നതാണ്.



