കോല്‍ക്കളി റീല്‍ വൈറലായി: വിദ്യാര്‍ത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: ഉപജില്ലാ കലോത്സവത്തിലെ കോൽക്കളി വീഡിയോ വൈറൽ ആയതിൽ പ്രകോപനം. കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുകൊഴിച്ചു. 12 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കുറ്റ്യാടി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. പ്ലസ് വൺ വിദ്യാർത്ഥികൾ കോൽക്കളിയുമായി ബന്ധപ്പെട്ട വീഡിയൊ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് വൈറൽ ആയതാണ് പ്ലസ്റ്റു വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്.
വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെടെങ്കിലും പ്ലസ് വൺ വിദ്യാർത്ഥികൾ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് പ്ലാസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച് പല്ല് അടിച്ചുകൊഴിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ചൊവ്വാഴ്ചയായിരുന്നു മർദനം. സംഭവത്തിൽ 12 സീനിയർ വിദ്യാർത്ഥികൾക്കെതിരെ ജാമ്യാമില്ല വകുപ്പ് പ്രകാരം കേസെടുത്തു. സംഘർഷത്തിൽ ഉൾപ്പെടെ 14 വിദ്യാർത്ഥികളെ അന്വേഷണവിധേയമായി സസ്പെൻ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.